ശബരിമല തീർഥാടനം : വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ശബരിമല തീർഥാടനം : വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
Oct 21, 2026 11:07 AM | By PointViews Editor

      ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നിലയ്ക്കലിൽ സന്ദർശനം നടത്തിയ ശേഷം പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുകയായിരുന്നു അദ്ദേഹം. സന്നിധാനം, പമ്പ, നിലയ്ക്കൽ, മറ്റ് തീർത്ഥാടന ഇടങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. നിലയ്ക്കലിലെ 21 പാർക്കിംഗ് ഗ്രൗണ്ടുകൾ വൃത്തിയാക്കി മികച്ച രീതിയിൽ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നിലയ്ക്കലിൽ പുതിയതായി നിർമ്മാണം പൂർത്തിയായ പോലീസ് ബറാക്കിൽ 600 പേർക്ക് സൗകര്യമുണ്ട്. പഴയ ബറാക്കിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം. പമ്പ - ചാലക്കയം റോഡിൻറെ ആധുനിക രീതിയിലുള്ള നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വകുപ്പിന് നിർദ്ദേശം നൽകി. മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കകം തീർക്കണം. നിലയ്ക്കലിൽ ജർമൻ മാതൃകയിലുള്ള പന്തലോടെയുള്ള പോലീസ് എയ്ഡ് പോസ്റ്റ് നിർമാണം , പമ്പാ, സന്നിധാനം പോലീസ് മെസ്സ്, പമ്പ പഴയ പോലീസ് സ്റ്റേഷൻ, സന്നിധാനത്തെ എസ് എച്ച് ഒ യുടെ സ്റ്റേഷൻ തുടങ്ങി പോലീസിനായുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ദേവസ്വം ബോർഡ് സമയബന്ധിതമായി നടത്തണം. മരക്കൂട്ടം - ശരംകൊത്തി പാതയിൽ ബാരിക്കേഡിംഗ് ഉറപ്പാക്കണം. സ്ഥിര, താൽക്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉറപ്പാക്കണം. മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും ഏറ്റവും പ്രാധാന്യം നൽകണം. കുടിവെള്ള വിതരണത്തിന് കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണം. തീർത്ഥാടകർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പരമാവധി സഹായം നൽകണം. വകുപ്പുകൾ കൃതമായ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സിപി ജോൺ, എം ലിജു, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പഴകുളം മധു, അബിൻ വർക്കി, സി വി ശാന്തകുമാർ, വർഗീസ് മാമ്മൻ, കെ യു ജനീഷ് കുമാർ, എം ജെ സെബാസ്റ്റ്യൻ, സിറിയാക് തോമസ്, റോണി കെ ബേബി, ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

The Chief Minister has instructed the government to be informed in real time about the progress of Sabarimala pilgrimage departments through secretaries.

Related Stories
വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്.  കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി നിയമം.

Oct 21, 2026 11:57 AM

വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്. കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി നിയമം.

വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്. കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി...

Read More >>
നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി ജോസഫ്

Oct 20, 2026 10:20 AM

നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി ജോസഫ്

നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി...

Read More >>
വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

Oct 19, 2026 11:10 PM

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ...

Read More >>
കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം

Oct 19, 2026 07:00 PM

കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം

കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക്...

Read More >>
വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.

Oct 19, 2026 10:46 AM

വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.

വയോജന കേന്ദ്രം യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന്...

Read More >>
യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

Oct 18, 2026 11:07 AM

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക...

Read More >>
Top Stories